ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലമാണ് രാമക്കൽ മേട് ... ഒരു വലിയ മലയുടെ ഏറ്റവും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന കുറവന്റെയും കുറത്തിയുടെയും പ്രതിമയും കണ്ടു ആ മല മുകളിൽ കുടുംബത്തോടൊപ്പം അവിടത്തെ അതി ശക്തമായ കാറ്റും കൊണ്ടിരുന്നപ്പോൾ ഈ സ്ഥലം കൂടുതൽ ആളുകൾക്കു പരിചയപ്പെടുത്തി കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു അങ്ങിനെയാണ് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്ന നാല്പതു ആളുകളെയും കൊണ്ട് രാമക്കൽ മേട്ടിൽ നിന്നും തമിഴ്നാട്ടിലെ കൊമ്ബത്തെക്ക് ഒരു സാഹസികയാത്ര നടത്താൻ ഞാൻ തീരുമാനിച്ചത് ... ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ യാത്രയുടെ ചില ചിത്രങ്ങൾ ഇതാ ... പങ്കെടുത്ത എല്ലാ ആളുകള്ക്കും ഇഷ്ടപെട്ട ആ യാത്രയുടെ കൂടുതൽ വിവരണങ്ങൾ എന്നെങ്കിലും എഴുതാം എന്ന പ്രതീക്ഷയോടെ ...........
മധു.. വളരെ നല്ല ചിത്രങ്ങൾ..... തീർച്ചയായും അതി മനോഹരമായ ഒരു സ്ഥലം തന്നെയാണ് രാമക്കൽമേട്.. നാട്ടിലായിരുന്നപ്പോൾ പലപ്പോഴും സായാഹ്നങ്ങൾ ചിലവഴിയ്ക്കുവാൻ ഞങ്ങൾ, കൂട്ടുകാർ ചേർന്ന് തിരഞ്ഞെടുത്തിരുന്ന ഒരു സ്ഥലമായിരുന്നു ഇത്...
ReplyDeleteതമിഴ്നാട്ടിലേയ്ക്ക് പോകുവാൻ പല കാട്ടുവഴികളുണ്ട്.. ചിലതൊക്കെ കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്നവ,,, അവയിലൂടെയുള്ള യാത്ര തീർച്ചയായും സാഹസികം തന്നെയാണ്..
യാത്രകളേക്കുറിച്ചുള്ള ചിത്രങ്ങൾക്കൊപ്പം വിവരണം കൂടിയുണ്ടെങ്കിൽ നന്നായിരുന്നു...
കൊള്ളാം ചേട്ടാ വളരെ നല്ല സ്ഥലം ഒത്തിരി ഇഷ്ട്ടായി
ReplyDeleteഇത് ഞങ്ങള്‍ക്കായി പങ്കുവെച്ചു തന്നതിന് ഒരുപാട് നന്ദി